കുവൈത്തിലെ വ്യാജ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര് അറസ്റ്റില്‍
കുവൈറ്റിലെ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിനു പുറമെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതായും അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു. ഇവർക്കുപുറമെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധിയാളുകളെ അറസ്റ്റ് ചെയ്തതായും കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
സ്പോൺസറിൽ നിന്നും ഒളിച്ചോടിയവർക്ക് അഭയം നൽകിയെന്ന പരാതിയിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പിടികൂടിയവരെ നിയമ നടപടികൾക്ക് വിധേയമാക്കി നാട് കടത്താനാണ് നീക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച് വ്യാജമദ്യമുണ്ടാക്കിയ 14 പേരെയും അറസ്റ്റ് ചെയ്തട്ടുണ്ട്. ഇവരിൽ 12 സ്ത്രീകളും രണ്ടു പുരുഷന്മാരും ഉണ്ടെന്നാണ് കവൈറ്റ് രഹസ്യാന്വേഷണ വിഭാഗം അറിയിത്. പ്രത്യേക അന്വേഷണ സമിതി നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നിയമങ്ങൾ ലംഘിച്ച് കഴിയുന്ന നിരവധിയാളുകളെയും കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Comments (0)