Posted By Editor Editor Posted On

കുവൈത്തിലെ സ്വദേശിവത്കരണ നയം; 2025 ഓടെ വിദേശികൾ 1.6 മില്യൺ ആയി കുറയുമെന്ന് റിപ്പോർട്ടുകൾ.

കുവൈത്തിൽ സ്വദേശിവത്കരണ നയം നടപ്പിലാക്കിയതോടെ വിദേശ തൊഴിലാളികളുടെ എണ്ണം ഗാണ്യമായി കുറഞ്ഞു. 2021 ൽ രാജ്യത്ത് നിന്നും 18,000 വിദേശികളെയാണ് നാട് കടത്തപെട്ടത്, അതിനുപുറമെ 2,57,000 വിദേശികൾ സ്ഥിരമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുകയും ചെയ്തു. ഇതു കൂടാതെ കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് നിരവധി വിദേശികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനുള്ള നീക്കത്തിലാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

കണക്കുകൾ പ്രകാരം 4.3 മില്യൺ വരുന്ന കുവൈത്ത് ജനസംഖ്യയുടെ 70 ശതമാനം അഥവാ 3 മില്യൺ ജനസംഖ്യയും വിദേശികളാണെന്നാണ് എകോണോമിക് ഒബ്സെർവർ നടത്തിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018 ൽ കുവൈത്ത് സർക്കാർ സ്വദേശിവത്കരണ നയം പ്രാബല്യത്തിൽ വരുത്തിയതോടെ വിദേശ ജനസംഖ്യ ഗാണ്യമായി കുറഞ്ഞെന്നും 2021ഓടെ സ്വദേശിവത്കരണ നയ നടപടികൾ കൂടുതൽ ശക്തമാക്കുകയും ചെയ്തതോടെ ഏകദേശം 2025 ആകുമ്പോഴേക്കും കുവൈത്തിലെ വിദേശ ജനസംഖ്യ 1.6 മില്യൺ ആയി കുറയുമെന്നുമാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നിലവിൽ രാജ്യത്തെ എണ്ണ മേഖലയിലും, ബാങ്കിംഗ് മേഖലയിലും നിരവധി വിദഗ്ദരായ വിദേശികൾ വിവിധ ഉന്നത ജോലികളിൽ തുടരുന്നുണ്ടെങ്കിലും സ്വദേശിവത്കരണം മൂലം രാജ്യം വിട്ട് ഏത് നിമിഷവും പോകേണ്ട അവസ്ഥയിലാണ് ഏവരും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *