കോവിഡിനെക്കാൾ അതിമാരകമായ പുതിയ വൈറസ്, നിയോകോവിനെ കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് വുഹാനിലെ ഗവേഷകർ
കോവിഡ് വകഭേദങ്ങൾ പുതിയ പ്രതിസന്ധികളാണ് ലോകമെങ്ങും തീർക്കുന്നത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഈ വൈറസ് വ്യാപനശേഷി കൂടിയതാണെന്നും, അതിമാരകമാണെന്നും, ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
‘നിയോകോവ്’ പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ളതാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഈ വൈറസിനെ ചെറുക്കാൻ വാക്‌സിൻ എടുക്കുന്നതിലൂടെ കഴിയില്ലെന്നുള്ളതുമാണ് ആശങ്ക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Comments (0)