രാജ്യത്തെ നാലാമത്തെ ടെലികോം നെറ്റ്‍വർക്ക് ഉടൻ ആരംഭിക്കും
രാജ്യത്ത് പുതുതായി വെർച്വൽ മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് കൊണ്ട് വരാൻ തീരുമാനം. എസ്‍ടിസിയും വിർജിൻ മൊബൗൽ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയും തമ്മിലാണ് ഈ കാര്യത്തിൽ ധാരണയായത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് സെക്ടർ മേധാവി അമർ ഹയാത്താണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. ഇത് രാജ്യത്തെ നാലാമത്തെ വെർച്വൽ കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിനാണ് ലൈസൻസിംഗ് അതോറിറ്റി അനുമതി നൽകിയത്. നമ്പറിംഗ് പ്ലാൻ അനുസരിച്ച് ഫോൺ നമ്പറുകൾ 41ലാണ് ആരംഭിക്കുക. ഈ വർഷം ആദ്യപാദത്തിൽ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Comments (0)