Posted By editor1 Posted On

ലെബനീസ് പൗരന്മാർക്ക് വീണ്ടും വീസ അനുവദിക്കുന്ന കാര്യം പരിഗണനയിൽ

ഗൾഫ്-ലെബനീസ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ലെബനീസിന് വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ്-ലെബനീസ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവച്ച ലെബനീസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് എല്ലാത്തരം വിസകളും നൽകാനുള്ള സാധ്യത ചർച്ച ചെയ്യുന്നതിനായി റസിഡൻസ് അഫയേഴ്സ് മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വിസകൾ വീണ്ടും അനുവദിക്കുന്നത് ഘട്ടങ്ങളിലായിരിക്കുമെന്നും, ആദ്യ ഘട്ടത്തിൽ വാണിജ്യ, സർക്കാർ വിസകളും തുടർന്ന് തൊഴിൽ വിസകളും, അവസാനമായി, ഫാമിലി, ടൂറിസ്റ്റ് വിസകളും നൽകുമെന്ന് അധികൃതർ വിശദീകരിച്ചു. ലബനാൻ ഇൻഫോർമേഷൻ മന്ത്രിയുടെ പരാമർശത്തെ തുടർന്ന് ഗള്‍ഫ്‌ മേഖലയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് ലബനാനെതിരെ വിസ നിരോധനം ഏര്‍പ്പെടുത്തുവാന്‍ കാരണം. അതോടപ്പം ലബനാനില്‍ നിന്നും വരുന്ന ചരക്കുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നതും കുവൈത്തിനെ കടുത്ത നടപടിയിലേക്ക് പ്രേരിപ്പിച്ചത്. സാധുവായ കുവൈത്ത് റസിഡൻസ് പെർമിറ്റ് ഉള്ള ലെബനീസ് ഈ തീരുമാനത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും, കാലാവധി കഴിഞ്ഞ റസിഡൻസ് പെർമിറ്റ് പുതുക്കാനോ മറ്റൊരു സ്പോൺസർക്ക് കൈമാറാനോ കഴിഞ്ഞ കാലയളവിലുടനീളം അവരെ അനുവദിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E

Comments (0)

Leave a Reply

Your email address will not be published. Required fields are marked *