കുവൈറ്റിലെ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍; പുതിയ സൂചനകൾ പുറത്ത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ് പ്രായമായ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്കിനെ സംബന്ധിച്ച് പുതിയ സൂചനകൾ പുറത്ത്. പുതുക്കിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്ക് 500 ദിനാർ തന്നെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പട്ടികയിലുള്ള 8 ഇൻഷുറൻസ് കമ്പനികളും തൊഴിലാളികളും തമ്മിലുള്ള ഓട്ടോമേറ്റഡ് ലിങ്ക് നടപ്പിലാക്കുന്നതിനായി ഇൻഷുറൻസ് കമ്പനി ഫെഡറേഷനും മാനവശേഷി സമിതി അധികൃതരുമായി തമ്മിൽ ഉടൻ തന്നെ യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യവസ്ഥയിൽ കൂടുതൽ അപകടസാധ്യത ഉള്ളതിനാൽ പ്രതിവർഷ ഇൻഷുറൻസ് ഫീസ് നിരക്ക് 500 ദിനാറിൽ കുറക്കുവാൻ സാധിക്കില്ലെന്നാണ് ഇൻഷുറൻസ് ഫെഡറേഷന്റെ നിലപാട്. നിലവിൽ 60 വയസ്സ് കഴിഞ്ഞ ഏകദേശം അൻപത്തി നാലായിരത്തോളം പേർ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരിൽ പലരും എക്സ്റ്റൻഷൻ വിസാ, അഥവാ താൽക്കാലിക പെർമിറ്റിലാണ് ഇപ്പോൾ രാജ്യത്ത് തങ്ങുന്നത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
ഇൻഷുറൻസ് പോളിസി ഉടമകൾക്ക് പ്രതിവർഷം 10,000 ദിനാർ വരെ ആരോഗ്യ പരിരക്ഷ ഈ പോളിസി വഴി ലഭിക്കുന്നതാണു. ഇൻഷുറൻസ് കമ്പനിയുടെ പട്ടികയിലുള്ള സ്വകാര്യ മേഖലയിലെ ആശുപത്രികളിലൂടെ മാത്രമായിരിക്കും ചികിൽസകൾ ലഭ്യമാവുക.
എന്നാൽ ആഹ് പട്ടികയിലുള്ള ആശുപത്രികളിൽ പ്രത്യേക ചികിൽസകൾ ലഭിക്കാത്ത സാഹചര്യം വന്നാൽ കുവൈത്തിനകത്ത് ആ സേവനം ലഭിക്കുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കൈമാറുന്നതാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Comments (0)