ഒടുവിൽ ആശ്വാസം: കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ താമസ രേഖ പുതുക്കാൻ അനുമതി
60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം. 250 ദിനാർ ഫീസും നിശ്ചിത ഇൻഷുറൻസ് ഫീസും ഏർപ്പെടുത്തി ഈ വിഭാഗത്തിൽ പെട്ടവർക്ക് താമസരേഖ പുതുക്കാം. പബ്ലിക് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് നീതിന്യായ മന്ത്രിയും ഇന്റഗ്രിറ്റി അഫയേഴ്‌സ് സഹമന്ത്രിയുമായ കൗൺസിലർ ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിൽ മാനവശേഷിക്ക് വേണ്ടി, ഇന്ന് നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഒരു വർഷത്തോളം ഉള്ള നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനും ശേഷമാണ് ആശ്വാസമായി പുതിയ തീരുമാനം എത്തിയത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6
Comments (0)