Posted By editor1 Posted On

കുട്ടികൾക്കും മാതാപിതാക്കൾക്കും ജഹ്റ നാച്ചുറൽ റിസർവിലേക്ക് സൗജന്യ പ്രവേശനം

പുതിയ തലമുറയെ പരിസ്ഥിതിയുമായി കൂടുതൽ അടുപ്പമുള്ളവരാക്കി മാറ്റാൻ പുതിയ പരിശ്രമങ്ങളുമായി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. വന്യജീവികൾ, വിവിധതരം പക്ഷികൾ, സസ്യങ്ങൾ, പ്രകൃതി ജീവന്റെ ഘടകങ്ങൾ എന്നിവ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി വാരാന്ത്യങ്ങളിൽ കുട്ടികൾക്കും കുടുംബത്തിനും ജഹ്റ നാച്ചുറൽ റിസർവിലേക്ക് പ്രവേശനം സൗജന്യമാക്കി. റിസർവിനുള്ളിൽ ഇപിഎയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്പെഷ്യലൈസ്ഡ് ജീവനക്കാരുടെയും ഉടമകളുടെയും പങ്കാളിത്തത്തോടെ ശിൽപശാലകകളും ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് പരിസ്ഥിതി വിഷയങ്ങളിൽ കൂടുതൽ അവബോധം നൽകുക എന്നതാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാഴ്ച മുമ്പാണ് റിസർവിൽ പ്രത്യേക പ്രവർത്തനങ്ങൾ തുടങ്ങിയത്. പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളിലെ നിരീക്ഷണാലയങ്ങളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ ആയി ബുക്ക്‌ ചെയ്യേണ്ടതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *