Posted By editor1 Posted On

ഷുവൈക്കിലെ ​ഗാരേജുകളിൽ നടത്തിയ റെയ്ഡിൽ ഒമ്പത് പ്രവാസികൾ അറസ്റ്റിൽ

ജോയിന്റ് ഫൈവ് ഇയർ കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻ‍ഡ് ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിൽ കുവൈറ്റിലെ ഇൻസ്ട്രിയൽ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് പ്രവാസികൾ അറസ്റ്റിലായത്. ഷുവൈക്കിൽ നടന്ന പരിശോധന ക്യാമ്പയിനിൽ നിയമം ലംഘിച്ചതിന് 73 ​ഗാരേജുകളിലെയും ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ഹൈവേയിൽ തടസമുണ്ടാക്കി കിടക്കുന്നതും ഉപേക്ഷിച്ചതുമായ വാഹനങ്ങളിൽ കുവൈത്ത് മുനസിപ്പാലിറ്റി ഇൻസ്പെക്ടർമാർ 978 മുന്നറിയിപ്പ് നോട്ടീസുകൾ പതിച്ചു. വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്വൽ പൊലീസ് സംഘം 79 സ്ഥാപനങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു. 33 ഇടത്തിൽ നോട്ടീസുകൾ പതിപ്പിച്ചു. ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം ക്യാമ്പയിനിൽ 787 ട്രാഫിക്ക് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *