Posted By editor1 Posted On

കുവൈറ്റ്‌ പൗരന്റെ സമയോചിതമായ ഇടപെടലിലൂടെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ പ്രവാസി തൊഴിലാളികൾ

സമയോചിതമായ ഇടപെടലിലൂടെ മരണത്തെ മുഖാമുഖം കണ്ട തന്റെ തൊഴിലാളികളെ രക്ഷിച്ച് കുവൈറ്റ്‌ സ്വദേശി. കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ തന്റെ രണ്ട് തൊഴിലാളികളെയാണ് കുവൈറ്റ്‌ പൗരൻ രക്ഷിച്ചത്. ഇയാളുടെ കുവൈറ്റിലെ ഉൾപ്രദേശത്തുള്ള ഫാം ഹൗസിലെ ജോലിക്കാരാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികളെ വിളിച്ചിട്ട് മറുപടി കിട്ടാതെ വന്നപ്പോൾ ഇവരുടെ മുറിയിൽ നടത്തിയ തിരച്ചിലിലാണ് അബോധാവസ്ഥയിൽ ഇരുവരെയും കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഠിനമായ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളികൾ മുറിയിൽ കൽക്കരി ഹീറ്റർ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതാണ് അപകടത്തിന് ഇടയാക്കിയത്. ഇത് ഉൽപാദിപ്പിക്കുന്ന വിഷവസ്തു അടച്ച മുറിയിൽ മരണത്തിന് കാരണമാകും. തൊഴിലാളികളിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് അടച്ചിട്ട മുറിയിൽ കൽക്കരി ഹീറ്റർ ഉപയോഗിക്കുന്നതിനെ കുറിച്ച് ഫയർ സർവീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *