Posted By editor1 Posted On

ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാൻ കിടിലം മാർഗം ഇതാ

മിക്കവരും പല ഇടങ്ങളിലും വെച്ച് മറന്നു പോകുന്ന പ്രധാന ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ജീവിതത്തില്‍ അത്യാവശ്യമുള്ള ഉപകരണമായത് കൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ കളഞ്ഞു പോയാല്‍ അങ്ങ് പോട്ടെ എന്നു വെയ്ക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി മൊബൈല്‍ ഫോണ്‍ കളഞ്ഞു പോയാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ ഫെയിറ്റ് മൈ ഡിവൈസ്(google find my device) ആപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഫോണിലെ ഡാറ്റ സൂക്ഷിക്കുക മാത്രമല്ല, ഫോണ്‍ നഷ്ടപ്പെട്ടാല്‍ അവ സുരക്ഷിതമാക്കാനും ഗൂഗിള്‍ അക്കൗണ്ടിനാകും. ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത ഉപകരണം നഷ്ടപ്പെട്ടാല്‍, ആ ഉപകരണത്തെ എവിടെയിരുന്നും ഫോണ്‍ ലോക്ക് ചെയ്യാനും ഫോണിലെ ഫയലുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്യാനുമാകും. പ്ലേസ്‌റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

സവിശേഷതകള്‍
നഷ്ടപ്പെട്ട നിങ്ങളുടെ ഫോണോ ടാബ്ലെറ്റോ വാച്ചോ മാപ്പില്‍ കാണാന്‍ സാധിക്കും. അതിലൂടെ നിലവിലെ ലൊക്കേഷന്‍ ലഭ്യമായില്ലെങ്കിലും അവസാന ലൊക്കേഷന്‍ അറിയാന്‍ സാധിക്കും.
വിമാനത്താവളങ്ങളിലോ മാളുകളിലോ മറ്റ് വലിയ കെട്ടിടങ്ങളിലോ നിങ്ങളുടെ ഉപകരണം കണ്ടെത്താന്‍ ഇന്‍ഡോര്‍ മാപ്പുകള്‍ ഉപയോഗിക്കാം
ഉപകരണ ലൊക്കേഷനെ പിന്തുടര്‍ന്ന് മാപ്സ് ഐക്കണ്‍ ടാപ്പ് ചെയ്ത് ഗൂഗിള്‍ മാപ്സ് ഉപയോഗിച്ച് നിങ്ങളുടെ ഉപകരണത്തിലേക്ക് നാവിഗേറ്റ് ചെയ്യാം
നിങ്ങളുടെ ഉപകരണം സൈലന്റ് ആണെങ്കില്‍ വലിയ ഒരു ശബ്ദം പ്ലേ ചെയ്യാം
ഡാറ്റകള്‍ ഡിലിറ്റ് ചെയ്യാനോ ലോക്ക് ചെയ്യാനോ സാധിക്കും
നെറ്റ്വര്‍ക്കും ബാറ്ററി നിലയും കാണും
ഹാര്‍ഡ്വെയര്‍ വിശദാംശങ്ങള്‍ കാണാം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

പ്രവര്‍ത്തനം എങ്ങനെ
ആപ്പില്‍ നിന്ന് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് ‘devicemanager’ ലിങ്ക് ഓപ്പണ്‍ ചെയ്യുക.
ഇതില്‍നിന്നും നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപകരണം സെലക്ട് ചെയ്യുക.
ഇവിടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലേക്ക് റിങ് ചെയ്യാനും ലോക്ക് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകള്‍ കാണാം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
ഈ സൗകര്യം ലഭ്യമാകണമെങ്കില്‍ ഫോണ്‍ ഓണായിരിക്കുകയും സജീവ സിംകാര്‍ഡ്, മൊബൈല്‍ േഡറ്റ കണക്ഷന്‍ അല്ലെങ്കില്‍ വൈ ഫൈ കണക്ഷന്‍ ഉണ്ടായിരിക്കുകയും വേണം.
നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താനും തിരികെ ലഭിക്കുന്നതുവരെ ലോക്ക് ചെയ്യാനും ഈ സൗകര്യം ഉപയോഗിക്കാം. ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം

https://www.kuwaitvarthakal.com/2022/01/22/trendy-app-to-create-a-trendy-resume/

https://www.kuwaitvarthakal.com/2022/01/20/cool-app-that-easily-translates-messages-and-voice-in-different-languages/

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *