Posted By editor1 Posted On

കുവൈറ്റിൽ ഇന്റർനെറ്റ്‌ സേവനങ്ങൾളിലെ തകരാർ 80 ശതമാനത്തോളം പരിഹരിച്ചതായി അധികൃതർ

GCX കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിൾ മുറിഞ്ഞതിനെ തുടർന്ന് മന്ദഗതിയിലായ ഇന്റർനെറ്റ്‌ സേവനങ്ങൾ 80 ശതമാനത്തോളം സാധാരണ നിലയിലേക്ക്‌ പുനസ്ഥാപിക്കപ്പെട്ടതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയിലെ ഇന്റർനാഷണൽ കണക്ഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ ജമാൽ സാദിഖ് വ്യക്തമാക്കി. കുവൈത്ത്‌ ജലാതിർത്തിക്ക്‌ പുറത്താണു കേബിളുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചത്. കേബിളിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കുവാൻ കാലതാമസം നേരിടുന്നതിനാൽ കുവൈത്ത്‌ ടെലി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി മറ്റ് കമ്പനികളുടെ കണക്ഷനുകളിലേക്ക്‌ അന്താരാഷ്ട്ര സർക്യൂട്ടുകൾ വഴിതിരിച്ചുവിടുകയായിരുന്നു ഇതോടെയാണ് രാജ്യത്തെ 80 ശതമാനത്തോളം ഇന്റർ നെറ്റ് സേവനങ്ങൾ സാധാരണ നിലയിലായതെന്നും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *