കുവൈറ്റിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് എഴുന്നൂറോളം ട്രാഫിക് നിയമലംഘനങ്ങൾ
കുവൈറ്റിൽ വാഹന പരിശോധന കർശനമാക്കി ജനറൽ ട്രാഫിക്ക് വിഭാഗം. എഴുന്നൂറോളം നിയമലംഘനങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.
ആർദിയ, ഫർവാനിയ, മെഹ്ബൂല, ഫഹാഹീൽ എന്നീ പ്രദേശങ്ങളിലാണ് ഫോളോ അപ്പ് വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തിയത്. 163 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ പ്രദേശങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തത്. അൽ ഖുറൈൻ മാർക്കറ്റിൽ ഇന്നലെ നടന്ന ട്രാഫിക്ക് പരിശോധനയിൽ 527 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ബൈക്കുകൾ, ഡെലിവറി വാഹനങ്ങൾ, ടാക്സികൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധന നടത്തിയത്.
ഡ്രൈവിംഗ് ലൈസൻസ്, ഹെൽമറ്റ് എന്നിവ ഇല്ലാത്തത്, ഫെയർ പെർമിറ്റും ടാക്സി മീറ്ററും സംബന്ധിച്ച നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.
ജനറൽ ട്രാഫിക്ക് വിഭാഗം ഡയറക്ടർ ജനറൽ ഫീൽഡ് മേൽനോട്ടത്തിലാണ് ഇവിടെ പരിശോധന നടന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരെയും, നിയമലംഘനം നടത്തുന്നവരെയും കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Comments (0)