Posted By editor1 Posted On

രണ്ട് വർഷത്തിനിടെ ഫോൺ ഉപയോഗം മൂലമുണ്ടായത് 51,000 നിയമലംഘനങ്ങൾ

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈറ്റിൽ ട്രാഫിക് വിഭാഗം 50,000 നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രാലയം. 2020,2021 കാലയളവിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 30,082 കേസുകളും അശ്രദ്ധമായി വാഹനമോടിച്ചതിന് 20,880 കേസുകളും ആണ് രജിസ്റ്റർ ചെയ്തത്. ഗതാഗത നിയമങ്ങൾ അനുസരിക്കാൻ പൗരന്മാരോടും, താമസക്കാരോടും ആഹ്വാനം ചെയ്യുകയും, ബോധവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങൾ സംപ്രേക്ഷണം ചെയ്തും കാമ്പെയ്‌നുകൾ ശക്തമാക്കിയും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *