Posted By editor1 Posted On

ലോകത്തിലെ തന്നെ ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യമായി കുവൈറ്റ്‌

കുവൈറ്റിൽ കോവിഡ് കേസുകൾ അതിരൂക്ഷമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും മരണനിരക്കിന്റെ കാര്യത്തിൽ ആശ്വസിക്കാം. ആഗോളതലത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യം കുവൈറ്റ്‌ ആണ്. ഒട്ടുമിക്ക അറേബ്യൻ രാജ്യങ്ങളിലും കോവിഡ് പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായ അം​ഗീകൃത ഹെൽത്ത് പ്രോട്ടോക്കോൾ പിന്തുടർന്നുള്ള ചികിത്സയാണ് കുവൈറ്റിൽ മരണനിരക്ക് കുറയാൻ സഹായിക്കുന്നത്. പ്രാദേശിക ആരോഗ്യ സംവിധാനത്തിന്റെ ദൃഢതയുള്ള പ്രവർത്തനത്തനത്തിലൂടെയും, ആഗോള സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ചികിത്സാ മാർ​ഗങ്ങളിലൂടെയുമാണ് കുവൈത്ത് മുന്നോട്ട് പോകുന്നത്. ഗൾഫിലെ ഏറ്റവും കൂടുതൽ മരണനിരക്ക് സൗദി അറേബ്യയിലാണ് 1.42 ശതമാനം. രണ്ടാമത് 1.31 ശതമാനവുമായി ഒമാൻ ആണ്. മൂന്നാം സ്ഥാനത്ത് കുവൈത്ത് നിൽക്കുമ്പോൾ 0.45 ശതമാനവുമായി ബഹറൈനും 0.27 ശതമാനവുമായി യുഎഇയുമാണ് പിന്നിലുള്ളത്. എന്നാൽ കുവൈറ്റിൽ മരണനിരക്ക് 0.52 ശതമാനമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

Comments (0)

Leave a Reply

Your email address will not be published. Required fields are marked *