Posted By editor1 Posted On

കുവൈറ്റിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ വർദ്ധന

കുവൈറ്റിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ചാണ് ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കൂടിവരുന്നതായി കണ്ടെത്തിയത്.
2020ലെ 571 കേസുകളിൽ നിന്ന് 1760ലേക്കാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഉയർന്നിട്ടുള്ളത്. 2021 ലാണ് കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കേസുകൾ എൺവയോൺമെന്റൽ പൊലീസ് വിഭാ​ഗം രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ കേസുകളുടെ എണ്ണം 2019ൽ 537, 2018ൽ 264, 2017ൽ 366 എന്നിങ്ങനെയായിരുന്നു.

ക്രിമിനൽ കേസുകൾ മാത്രം 35 എണ്ണമാണ് കഴിഞ്ഞ വർഷംറിപ്പോർട്ട് ചെയ്തത്. 2020ൽ ഇത് 17 മാത്രമായിരുന്നു. 2019ൽ 27, 2018ൽ 10, 2017ൽ 34 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ക്രിമിനൽ കേസുകൾ. കടലിലെയും, കരയിലെയും പരിസ്ഥിതി ചൂഷങ്ങൾ തടയാൻ എൺവയോൺമെന്റൽ പൊലീസ് വിഭാ​ഗം രാജ്യത്തെ വിവിധയിടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *