Posted By editor1 Posted On

സൈബർ സുരക്ഷാ ബില്ലിന് കുവൈറ്റിൽ അംഗീകാരം

സൈബർ സുരക്ഷക്കായി ക്യാപിറ്റൽ മാർക്കറ്റ്സ് അതോറിറ്റിയുടെ ബജറ്റിൽ ഉൾക്കൊള്ളിച്ച ബില്ലുകൾക്ക് അംഗീകാരം നൽകി കുവൈറ്റ്‌. ദേശീയ കേന്ദ്രം സ്ഥാപിക്കുക, കുവൈത്ത് നയതന്ത്ര സ്ഥാപനം ഉൾപ്പെടെയുള്ള നിയമ ഭേദഗതികൾ തുടങ്ങി നിരവധി ബില്ലുകൾക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. യോ​ഗത്തിൽ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ കരട് നിയമത്തെക്കുറിച്ചുള്ള സാമ്പത്തിക കാര്യ സമിതിയുടെ ശുപാർശ മന്ത്രിസഭ ചർച്ച ചെയ്യുകയും ബില്ലിന് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
സൈബർ സുരക്ഷയ്‌ക്കായുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരട് ഉത്തരവുകൾ സംബന്ധിച്ച നിയമകാര്യ സമിതിയുടെ ശുപാർശകളും മന്ത്രിസഭ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KATo346y3N3LjgIhXUC1BH

https://www.kuwaitvarthakal.com/2022/01/18/an-app-to-know-all-the-travel-related-information-on-mobile-for-free-without-calling-travels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *