Posted By editor1 Posted On

കുവൈറ്റിൽ നിന്ന് ഇനി റോഡ് മാർഗം ഉംറക്കെത്താം

കുവൈറ്റിൽ നിന്ന് വിശ്വാസികൾക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകി അധികൃതർ. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വർഷമായി തീർത്ഥാടകർക്ക് റോഡ് മാർഗ്ഗം ഉംറക്കെത്താൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യത്ത് നിന്നും സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് കര മാര്‍ഗ്ഗം ഉംറക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഇതോടെ തീർത്ഥാടകർക്ക് സാൽമി അതിർത്തി വഴി ഉംറ യാത്ര ചെയ്യുവാനും തിരികെ വരാനും സാധിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് വിശ്വാസികൾക്ക് യാത്രക്ക് അനുമതി നൽകിയിരിക്കുന്നത്. ഉംറ യാത്രക്കാരുടെ എണ്ണം അമ്പത് ശതമാനത്തിൽ കൂടാൻ പാടില്ല. കൂടാതെ സീറ്റുകൾ തമ്മിൽ അകലം പാലിക്കണമെന്നും, മാസ്ക്ക് ധരിക്കണമെന്നും മറ്റ് സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ സര്‍ക്കുലറിൽ പറയുന്നു. ഉംറ യാത്രികര്‍ വാക്സിനുകള്‍ സ്വീകരിച്ചവരായിരിക്കണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *