കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കുവൈറ്റിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 10-30 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റും , ഒറ്റപ്പെട്ട നേരിയ മഴയ്ക്കും, കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൾ അസീസ് അൽ ഖരാവി പറഞ്ഞു. 19 നും 21 ഡിഗ്രി സെൽഷ്യസിനും ഇടയിൽ സാധാരണ താപനില പകൽസമയങ്ങളിലും, രാത്രയിൽ ഇത് 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. തണുത്ത കാലാവസ്ഥ ആയതിനാൽ പൊടി നിറഞ്ഞ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. മരുഭൂമിയിൽ കുറഞ്ഞ താപനില 0 മുതൽ 3 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അൽ ഖറാവി പറഞ്ഞു. രാത്രിയിൽ നല്ല തണുപ്പ് അനുഭവപ്പെടാമെന്നും ചിലയിടങ്ങളിൽ പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KnbUM02CJotExo2EeDe6ip
Comments (0)