കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കും: ആരോഗ്യ മന്ത്രാലയം.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒമിക്രോൺ തരംഗം വരും ദിവസങ്ങളിൽ അതിരൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. എന്നാൽ ഇത് മൂന്നു മുതൽ 4 ആഴ്ചകൾക്കകം ക്രമേണെ ശമിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. വാക്സിനേഷൻ വഴി ആർജ്ജിച്ച പ്രതിരോധ ശേഷിയെ തുടർന്ന് കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാൾ കുറഞ്ഞ അപകട നിരക്കാണ് രാജ്യത്ത് ഇപ്പോൾ ഉള്ളതെന്നും, ഒമിക്രോൺ വൈറസുമായി ബന്ധപ്പെട്ട് ഓരോ സംഭവ വികാസങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി 14.14 % എന്ന നിരക്കിൽ ഗണ്യമായ വർദ്ധനവോടെ 4517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31944 പേർക്കാണ് സ്രവ പരിശോധന നടത്തിയത്. കൂടാതെ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയരുകയും 1 മരണവും രേഖപ്പെടുത്തി. 1785 പേർ രോഗ മുക്തരായിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ നിലവിൽ 26 രോഗികളാണുള്ളത്.വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GhRU3BfvxTa92p8QiTy4H7
Comments (0)