Posted By editor1 Posted On

അഹമ്മദി റിഫൈനറിയിലെ തീപ്പിടിത്തം : ഉചിതമായ നടപടി സ്വീകരിക്കും

കുവൈത്ത് സിറ്റി: കുവൈത്തിനെ ഞട്ടിച്ച അഹമ്മദി റിഫൈനറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിന് അന്വേഷണ കമ്മിറ്റിയെ നിയോ​ഗിച്ചതായി ഓയിൽ, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്.” സംഭവിച്ച അപകടത്തെ കുറിച്ച് സമിതി അന്വേഷിക്കും. മാത്രമല്ല ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും” എന്നും മന്ത്രി വ്യക്തമാക്കി. മിന അല്‍ അല്‍അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റ് 32ല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തമുണ്ടായ യൂണിറ്റ് നിലവില്‍ ഉപയോഗിക്കാത്തതായിരുന്നതിനാല്‍ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയോ എണ്ണ കയറ്റുമതിയെയോ തീപ്പിടുത്തം ബാധിച്ചിട്ടില്ല. പ്രതിദിനം 25,000 ബാരല്‍ എണ്ണ കൈകാര്യ ചെയ്യുന്നതിനായാണ് ഈ എണ്ണ ശുദ്ധീകരണ കേന്ദ്രം സ്ഥാപിച്ചിരുന്നത്. അടുത്തിടെ ഇവിടെ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തി ശേഷി ഉയര്‍ത്തിയിരുന്നു. കുവൈത്തിന്റെ ആഭ്യന്തര വിപണയിലേക്കാണ് ഇവിടെ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ പ്രധാനമായും എത്തിച്ചേരുന്നത്. തീപ്പിടിത്തം നടന്ന ഉടന്‍ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള സിക്കന്തൂർ കസാലി മരൈകയാറും ഒഡീസയിൽ നിന്നുള്ള ഹരി ചന്ദ്ര റെഡ്ഡി കോണയും മരണപ്പെട്ടിരുന്നു. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7

https://www.kuwaitvarthakal.com/2022/01/15/malayalam-typing-sticker-making-now-easier-get-introduced-to-the-manglish-app-that-changed-the-heads-of-malayalees/
https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/
https://www.kuwaitvarthakal.com/2022/01/15/kuwait-mina-al-ahmadi-refinery-fire-dead-indians-identified/
https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *