Posted By editor1 Posted On

വിദേശത്തുള്ളവർ നാട്ടിൽ പോകുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലങ്കിൽ പണി കിട്ടും

റി​യാ​ദ്​: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ ഇനി മുതൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വിദേശത്ത് നിന്ന് വരുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ക്വാറന്‍റീൻ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഏഴ് ​ ദിവസം ക്വാറന്‍റീന്​ ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്​ലോഡ്​ ചെയ്യുക എന്നിങ്ങനെയുള്ള മാർഗനിർദേശങ്ങൾ ഉൾകൊള്ളുന്ന രേഖയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ നല്ല പണി കിട്ടാനും സാധ്യതയുണ്ട് .

ഈ സാഹചര്യത്തിൽ നാട്ടിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്

യാത്രക്ക്​ മുമ്പ്​ www.newdelhiairport.in എന്ന വെബ്​സൈറ്റ്​ വഴി സെൽഫ്​ ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യണം.

യാത്രക്ക്​ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്‍റെ നെഗറ്റിവ്​ ഫലവും അപ്​ലോഡ്​ ചെയ്യണം. ഇതിന്‍റെ കോപ്പി കൈയിൽ തന്നെ കരുതണം

അഞ്ച്​ വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്​ കോവിഡ്​ പരിശോധന ആവശ്യമില്ല

നാട്ടിലെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയാണ്​ നടത്തുന്നത്​. രണ്ട്​ ശതമാനം യാത്രക്കാരെ പരിശോധനക്ക്​ വിധേയരാക്കും.

എയർലൈനുകളാണ്​ ഇവരുടെ ലിസ്റ്റ്​ തയാറാക്കുന്നത്​. അതിൽ ചിലപ്പോൾ നിങ്ങളുമുണ്ടാകാം. അഞ്ച്​ വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല

എല്ലാ യാത്രക്കാരും ഏഴുദിവസം ഹോം ക്വാറന്‍റീനിൽ കഴിയണം.

എട്ടാം ദിവസം ആർ.ടി.പി.സി.ആർ എടുത്ത ശേഷം വീണ്ടും ​എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യണം.

നെഗറ്റിവാകുന്നവർ ഏഴുദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.

പോസിറ്റിവാകുന്നവർ ഐസൊലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട്​ കൂടുതൽ പരിശോധനക്കായി
ലാബിലേക്ക്​ അയക്കും.

ഹൈ റിസ്ക്​ രാജ്യങ്ങളിൽ നിന്നുവരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ്​ പരിശോധനക്ക്​ വിധേയരാകണം.

ഗൾഫ്​ രാജ്യങ്ങളൊന്നും ഹൈ റിസ്​ക്​ പട്ടികയിൽ ഇല്ല. കടൽമാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku

https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *