വിദേശത്തുള്ളവർ നാട്ടിൽ പോകുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം ഇല്ലങ്കിൽ പണി കിട്ടും
റിയാദ്: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ ഇനി മുതൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വിദേശത്ത് നിന്ന് വരുന്നവർക്ക് സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഏഴ് ദിവസം ക്വാറന്റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്ലോഡ് ചെയ്യുക എന്നിങ്ങനെയുള്ള മാർഗനിർദേശങ്ങൾ ഉൾകൊള്ളുന്ന രേഖയിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലങ്കിൽ നല്ല പണി കിട്ടാനും സാധ്യതയുണ്ട് .
ഈ സാഹചര്യത്തിൽ നാട്ടിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
യാത്രക്ക് മുമ്പ് www.newdelhiairport.in എന്ന വെബ്സൈറ്റ് വഴി സെൽഫ് ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.
യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റിവ് ഫലവും അപ്ലോഡ് ചെയ്യണം. ഇതിന്റെ കോപ്പി കൈയിൽ തന്നെ കരുതണം
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ല
നാട്ടിലെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കും.
എയർലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. അതിൽ ചിലപ്പോൾ നിങ്ങളുമുണ്ടാകാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല
എല്ലാ യാത്രക്കാരും ഏഴുദിവസം ഹോം ക്വാറന്റീനിൽ കഴിയണം.
എട്ടാം ദിവസം ആർ.ടി.പി.സി.ആർ എടുത്ത ശേഷം വീണ്ടും എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം.
നെഗറ്റിവാകുന്നവർ ഏഴുദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
പോസിറ്റിവാകുന്നവർ ഐസൊലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട് കൂടുതൽ പരിശോധനക്കായി
ലാബിലേക്ക് അയക്കും.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുവരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം.
ഗൾഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയിൽ ഇല്ല. കടൽമാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku
Comments (0)