വൺപ്ലസ് 10 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വണ്‍പ്ലസ് 10 പ്രോ പുറത്തിറങ്ങി. രണ്ടാം തലമുറ LTPO കാലിബ്രേറ്റഡ് ഡിസ്‌പ്ലേയോടെയാണ് വണ്‍പ്ലസ് 10 പ്രോ വരുന്നത്. ഡിസ്പ്ലേക്ക് 120Hz ഫ്‌ലൂയിഡ് അമോലെഡ് റിഫ്രഷ് റേറ്റ് ഫീച്ചറുമുണ്ട്. LPDDR5 റാം, UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍1 പ്രോസസറും ഉണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഒഎസ് 12 ലാണ് വണ്‍പ്ലസ് 10 പ്രോ 5ജി പ്രവര്‍ത്തിക്കുക. 6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. മുകളില്‍ ഇടത് മൂലയില്‍ പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയുള്ള വളഞ്ഞ ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത
ചൈനയിലാണ് ഫോണിന്‍റെ ആഗോള ലോഞ്ചിംഗ് നടന്നത്. ഇന്ത്യയിൽ ഇത് എന്ന ഇറങ്ങും എന്ന് പറഞ്ഞിട്ടില്ല. ചൈനീസ് വിലപ്രകാരം 61,448 രൂപയാണ് വരുക. 8ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 46,700 രൂപയും, 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 53,700 രൂപയും 12 ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 58,400 രൂപയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ എത്തുമ്പോള്‍ നികുതികളും മറ്റും കൂട്ടി ഇതില്‍ കൂടിയ വില പ്രതീക്ഷിച്ചാല്‍ മതി. കറുപ്പ്, ടീല്‍, പര്‍പ്പിള്‍, സില്‍വര്‍ (മെറ്റാലിക്) എന്നീ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J
Comments (0)