കുവൈറ്റേഷൻ നിരക്ക് വർധിച്ചതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പെട്രോളിയം കോർപ്പറേഷനിലും (കെപിസി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച 2021ന്റ അവസാനത്തോടെ എണ്ണ മേഖലയിലെ കുവൈറ്റേഷൻ നിരക്ക് വർധിച്ചതായി റിപ്പോർട്ടുകൾ. കണക്കുകൾ പറയുന്നത് അനുസരിച്ച് കുവൈറ്റ് പെട്രോളിയം ഇന്റർനാഷണൽ കമ്പനിയാണ് എണ്ണക്കമ്പനികളിൽ ഏറ്റവും ഉയർന്ന കുവൈറ്റൈസേഷൻ നിരക്ക് എന്നാണ് ഏകദേശം 98.39 ശതമാനമാണ് നിരക്ക്. തൊട്ടു പിന്നാലെ കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി (കെജിഒസി) 98 ശതമാനമായി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതൽ ദേശീയ തൊഴിലാളികളുള്ള കുവൈറ്റ് ഓയിൽ കമ്പനിയുടെ (KOC) കുവൈറ്റൈസേഷൻ നിരക്ക് 90.86 ശതമാനത്തിലെത്തി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിക്ക് (കെഎൻപിസി) കുവൈറ്റൈസേഷൻ നിരക്ക് 89.4 ശതമാനവും കുവൈറ്റ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി (കെപിഐസി) 94 ശതമാനവുമാണ്. അതിനിടെ, വടക്കൻ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് ഒസാമ അൽ-ഒതൈബിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന പതിവ് സെഷനിൽ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J
Comments (0)