നെഗറ്റീവായാലും ക്വാറന്റീൻ; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു
വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു കേരളത്തിൽ വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തിയതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു . കോവിഡ് പരത്തുന്നതു പ്രവാസികളാണെന്നു വരുത്തിത്തീർക്കാൻ നേരത്തേ ശ്രമിച്ച സംസ്ഥാന സർക്കാർ ഇപ്പോഴും അതിനാണു ശ്രമിക്കുന്നതെന്നു ഗൾഫ് മലയാളികൾ ആരോപിച്ചു.നാട്ടിൽ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചു നടത്തുന്ന രാഷ്ട്രീയ പരിപാടികൾക്കില്ലാത്ത നിയന്ത്രണമാണു പ്രവാസികൾക്കെതിരെ ചുമത്തുന്നതെന്നാണു മലയാളി സംഘടനകളുടെ ആരോപണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കില്ലാത്ത വിലക്ക് പ്രവാസികൾക്കു മാത്രമാക്കുന്നതിലെ അശാസ്ത്രീയതയും അവർ ചൂണ്ടിക്കാട്ടി.കോവിഡ് കാരണം 2 വർഷത്തോളമായി നാട്ടിലെത്താൻ കഴിയാതിരുന്ന പലരും ഏറെ കഷ്ടപ്പെട്ട് അവധി സ്വന്തമാക്കി എത്തുമ്പോൾ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നത് അനീതിയാണെന്നാണു ഗൾഫ് മലയാളികളുടെ നിലപാട്. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്കു മാത്രം പോരേ ക്വാറന്റീൻ എന്നും അവർ ചോദിക്കുന്നു.പുറപ്പെടുന്ന രാജ്യങ്ങളിൽനിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ നാട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നതും 8–ാം ദിവസം പണം മുടക്കി ടെസ്റ്റ് ചെയ്യണമെന്നതും അന്യായമാണെന്നു പ്രവാസികൾ ആരോപിക്കുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
തീരുമാനം പുനഃപരിശോധിക്കണം :കുവൈറ്റ് കെ എം സി സി:വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ സമ്പർക്കവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. രണ്ട് ഡോസ് വാക്സിനു പുറമെ, ബൂസ്റ്റർ ഡോസുമെടുത്തവർ 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റും കഴിഞ്ഞാണ് വിമാനത്താവളത്തിൽനിന്ന് പുറത്തുവരുന്നതെന്നും നേതാക്കൾ പറഞ്ഞു.മറിച്ച് ആയിരക്കണക്കിനാളുകൾ ഒരുമിച്ചു കൂടുന്ന പരിപാടികൾ സർക്കാർ തലത്തിൽ തന്നെ നടത്തുകയും ഇത്തരം പരിപാടികൾക്ക് മന്ത്രിമാർ തന്നെ നേതൃത്വം നൽകുന്ന നാട്ടിൽ വാക്സിനേഷനും മുഴുവൻ പരിശോധനകളും കഴിഞ്ഞ് വരുന്ന പ്രവാസികൾക്ക് മാത്രം സമ്പർക്കവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)