കഴിഞ്ഞവർഷം കുവൈത്ത് വിട്ട വിദേശികളുടെ കണക്കുകൾ പുറത്ത്.
കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും മൂലം 2021ൽ രണ്ടര ലക്ഷത്തിലധികം വിദേശികളാണ് കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി നാട്ടിലേയ്ക് യാത്ര തിരിച്ചത്. തൊഴിൽ വിപണിയിൽ വിദേശികളുടെ വൻ പിരിഞ്ഞുപോക്കിന് സാക്ഷിയായ വർഷമാണ് കടന്നുപോയ 2021. 2,57,000 പേരാണ് കുവൈത്ത് വിട്ടത് അതിൽ സ്വകാര്യ മേഖലയിലുള്ള 2,05,000 പേർ – സർക്കാർ വകുപ്പ് ജീവനക്കാരായ 7000 പേർ-
ഗാർഹികത്തൊഴിലാളികളായ 41,200 എന്നിങ്ങനെയാണ് കുവൈത്ത് വിട്ടുപോയവരുടെ കണക്കുകൾ സ്വദേശിവത്കരണത്തിന്റെ പടിയായി 23,000 കുവൈത്തികളാണ് തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുകയും ചെയ്തത്. പ്രവേശിച്ചതാവട്ടേ കൂടുതലും സർക്കാർ മേഖലയിലെയ്ക്കാണ്. 46 ലക്ഷത്തിലധികമാണ് സ്വദേശികളും വിദേശികളും ഉൾപ്പെടെ കുവൈത്ത് ജനസംഖ്യ. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
ഇപ്പോൾ രാജ്യത്തെ തൊഴിൽ വിപണിയിൽ 27 ലക്ഷത്തിലധികം പേരുള്ളതായിട്ടാണ് കണക്കുകൾ. ഇപ്പോൾ തൊഴിൽ വിപണിയിലുള്ളവരുടെ എണ്ണവും ആകെ ജനസംഖ്യയുടെ എണ്ണവും കുറവാണ് . കോവിഡ് പ്രതിസന്ധിയെ തുടർന്ന് പുതിയ വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും നിരവധി പേർ നാട്ടിൽ പോകുകയും ചെയ്തതിനെ തുടർന്നാണ് ഈ സാഹചര്യത്തിൽ എത്തിയത് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)