സാമൂഹിക അകലം പള്ളികളിൽ തിരിച്ചെത്തുന്നു.
കുവൈത്ത് സിറ്റി: ജനുവരി ഏഴുമുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം നിർബന്ധമാക്കി. ഈ ആഴ്ചയിലെ ജുമുഅ നമസ്‍കാരം മുതലാണ് സാമൂഹിക അകല നിബന്ധന നടപ്പാക്കുക. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അൽ ഇമാദി ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കൂടാതെ പള്ളികളിൽ എത്തുന്നവർ മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങൾ നിർബന്ധമായി പാലിക്കണമെന്നും ഔഖാഫ് അണ്ടർ സെക്രട്ടറി നിർദേശിച്ചട്ടുണ്ട്. ആദ്യം കർശന നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നെങ്കിലും കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ കഴിഞ്ഞ ഒക്ടോബർ 22നാണ് പള്ളികളിൽ സാമൂഹിക അകലം ഒഴിവാക്കി തോളോടുതോൾ ചേർന്ന് നമസ്കാരത്തിന് അനുമതി വീണ്ടും നൽകിയത്. എന്നാലിപ്പോൾ കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോട പഴയ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ്.വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവു https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)