വാഹനാപകടം: കുവൈത്തിൽ കഴിഞ്ഞ വർഷം 323 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞവർഷം 323 പേർ വാഹനാപകടത്തിൽ മരിച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352 പേരാണ് മരിച്ചത്.2019ൽ 365 2018ൽ 401 പേരും 2017ൽ 424 പേരും 2016ൽ 429 പേരും മരണപ്പെട്ടു .ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ് അപകടങ്ങളിലെ പ്രധാന വില്ലനെന്ന് റിപ്പോർട്ടിൽ പറയുന്നു . ഗതാഗത വകുപ്പ് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും അപകട നിരക്ക് കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ .കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ കർശനമാക്കുകയും കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തുകയും ചെയ്തിട്ടുണ്ട് കൂടാതെ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമംലംഘിക്കുന്ന വാഹനങ്ങൾ രണ്ടുമാസത്തേക്കും ഡ്രൈവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതായും അധികൃതർ വിലയിരുത്തി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Comments (0)