Posted By Editor Editor Posted On

ഒമിക്രോൺ ഭീതി: ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്.

ഹോംങ്കോങ്: ഒമിക്രോൺ വ്യാപനത്തെ തടയാൻ കർശന നിയന്ത്രണങ്ങളുമായി ഹോംങ്കോങ്. വെള്ളിയാഴ്ച അർധരാത്രി മുതൽ രണ്ടാഴ്ചത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോങ്. ഇന്ത്യ ആസ്ട്രേലിയ, കാനഡ, ഫ്രാൻസ്, പാകിസ്താൻ, ഫിലിപ്പൈൻസ്, യു.കെ, യു.എസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ. ചൊവ്വാഴ്ച വൈകീട്ട് ഹോംങ്കോങ്ങിൽ 114 പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കത്തിന്റെ ഭാഗമായിട്ടാണ് ഒമിക്രോൺ വ്യാപനത്തെ തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് 21 ദിവസത്തെ കർശന ഹോട്ടൽ ക്വാറന്‍റീൻ നിയമം ഇപ്പോളും നിലവിലുണ്ട്. ഇത്തരത്തിൽ ക്വാറന്‍റീനിൽ കഴിഞ്ഞവരിലാണ് രോഗബാധ കണ്ടെത്തിയത്. കൂടാതെ ബാറുകളും ജിംനേഷ്യങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. ഇവയ്ക്കുപുറമെ റസ്റ്റാറന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *