ബ്രിട്ടനിൽനിന്ന് പശു, പോളണ്ടിൽനിന്ന് പക്ഷി എന്നിവ ഇറക്കുമതിചെയ്യുന്നതിനു കുവൈറ്റ് വിലക്കി.
കുവൈത്ത് സിറ്റി: കാർഷിക മത്സ്യവിഭവ അതോറിറ്റിയുടെ അഭ്യർഥന മാനിച് ബ്രിട്ടനിൽനിന്ന് കുവൈത്തിലേക്ക് പശുക്കളെ ഇറക്കുമതി ചെയ്യുന്നതിന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിലക്ക് ഏർപ്പെടുത്തി. ബൊവിൽ സ്പോൻജിഫോം എൻസഫലോപതി (ബി.എസ്.ഇ) എന്ന രോഗം പശുക്കളിൽ പടരുന്നതായി റിപ്പോർട്ടുകൾ ഉയർന്നതോടെയാണ് നടപടി. ഇതിനുപുറമെ പോളണ്ട് കസാഖിസ്താൻ, ഹംഗറി എന്നീ രാജ്യങ്ങളിൽനിന്ന് പക്ഷി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും കാർഷിക, മത്സ്യ വിഭവ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയട്ടുണ്ട്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/HO4ICZFoLkR1fgnCE1WGv8
Comments (0)