Posted By admin Posted On

കുവൈത്തിൽ ഇന്ന് കോവിഡ് രോഗികളിൽ വൻ വർധനവ്, ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ എല്ലാ പൊതു പരിപാടികളും വിലക്കി

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 171 പേർ രോഗമുക്തി നേടി. ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 22491 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 4773 പേർ ചികിത്സയിലും, 8 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.4. 4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.അതേ സമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ ജനുവരി 9 ഞായറാഴ്ച മുതൽ ഫെബ്രുവരി 28 തിങ്കളാഴ്ച വരെ അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന എല്ലാത്തരം സാമൂഹിക പരിപാടികളും താൽക്കാലികമായി നിർത്താൻ മന്ത്രി സഭ തീരുമാനിച്ചതായി സർക്കാർ കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *