ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈത്തികളോട് മടങ്ങിവരാൻ നിർദേശം
കുവൈത്ത് സിറ്റി:
ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈത്ത് പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ എംബസികളുടെ നിർദേശം. യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടനിലേക്ക് യാത്രക്കൊരുങ്ങുന്ന പൗരന്മാരോടും യാത്ര മാറ്റിവെക്കാൻ ബ്രിട്ടനിലെ കുവൈത്ത് എംബസി നിർദേശം നൽകിയത്. ഓമിക്രോൺ വർധിക്കുന്ന സാഹചര്യത്തിൽ ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ യാത്ര വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പായി സ്വദേശത്തേക്ക് മടങ്ങാനാണ് ഇവിടങ്ങളിലുള്ള എംബസികൾ കുവൈത്തികൾക്ക് നിർദേശം നൽകിയത്
യൂറോപ്പിൽ മാത്രം ഇതുവരെ 100 ദശലക്ഷം COVID-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ ലോക്ഡൗണിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും യാത്രകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചു ക്രമീകരിക്കണമെന്നും, കേസുകളുടെ വർദ്ധനവ് അണുബാധയുടെ ഉയർന്ന അപകടസാധ്യതയിലേക്ക് നയിച്ചതായും വിമാനങ്ങൾ റദ്ദാക്കുകയോ കാലതാമസം വരുത്തുകയോ ഉൾപ്പെടെയുള്ള നടപടികൾ ചെയ്യാനും രാജ്യങ്ങളെ നിർബന്ധിക്കുമെന്നും എംബസി അറിയിച്ചു. ക്രിസ്‌മസിനും പുതുവർഷത്തിലും നടന്ന ആഘോഷത്തിന്റ ഫലമാണ് കോവിഡ് കേസുകൾ കൂടാൻ കാരണം. ഇംഗ്ലണ്ടിലും വെയിൽസിലും ഞായറാഴ്ച 137,583 ഓളം കേസുകളാണ് രേഖപ്പെടുത്തിയത്
24 മണിക്കൂറിനുള്ളിൽ 58,432 പുതിയ കൊറോണ വൈറസ് കേസുകൾ ഫ്രാൻസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തത്തിലാണ് എംബസികളുടെ പുതിയ നിർദേശംകുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY
Comments (0)