Posted By Editor Editor Posted On

കുവൈത്ത് – തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി

കുവൈത്ത്​ സിറ്റി:
കാലാവസ്ഥ പ്രതികൂലമായതിനാൽ ​ ഞായറാഴ്​ചത്തെ കുവൈത്ത്​ തിരുവനന്തപുരം എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം റദ്ദാക്കി. ഞായറാഴ്​ച രാവിലെ 10.35ന്​ പുറപ്പെടേണ്ട IX-594 വിമാനമാണ്​ റദ്ദാക്കിയത്​. യാത്രക്കാരെ ഹോട്ടലിലേക്ക്​ മാറ്റി. ഗർഭിണികളും കുട്ടികളുമടക്കം നൂറിലേറെ യാത്രക്കാർ ദുരിതത്തിലായി. ആദ്യം 3.20ലേക്ക്​ ഷെഡ്യൂൾ മാറ്റുകയും വൈകീട്ട്​ നാലിന്​ ശേഷം വിമാനം റദ്ദാക്കിയതായും ഹോട്ടലിലേക്ക്​ മാറാനും അറിയിക്കുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെടുകയാണെങ്കിൽ രാവിലെ യാത്ര പുനസ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *