Posted By user Posted On

കുവൈത്തിലേക്ക് ഓറഞ്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: ലെബനനില്‍ നിന്ന് കുവൈത്തിലേക്ക് വ്യാജ ഓറഞ്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി. കുവൈത്ത് അധികാരികളും ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൃത്യമായ ആശയവിനിമയത്തിന്റെ ഫലമായാണ് ഇത്രയും മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തുന്നത് തടയാന്‍ കഴിഞ്ഞത്. ബെയ്‌റൂട്ടിലെ തുറമുഖത്ത് നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഏതാണ്ട് ഒമ്പത് ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. കുവൈത്ത് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് കണ്ടെത്താനായത്. വിവരം ലഭിച്ചയുടന്‍ ബെയ്‌റൂട്ടിലെ കസ്റ്റംസ് വിഭാഗത്തില്‍ അറിയിച്ചാണ് അതിവേഗത്തില്‍ മയക്കുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

ലെബനനിലും സിറിയയിലും കൂടുതലായി നിർമ്മിക്കുന്ന ആംഫെറ്റാമൈൻ-ടൈപ്പ് ഉത്തേജകമാണ് ക്യാപ്റ്റഗൺ. ഈ ചരക്ക് കുവൈറ്റിലേക്ക് കടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഓഫീസർ സ്ഥിരീകരിച്ചു. ക്യായഥാർത്ഥ പഴം കയറ്റുമതി ബോക്സിനുള്ളില്‍ വ്യാജ ഓറഞ്ചുകള്‍ ഉള്‍പ്പെടുത്തി അതിനുള്ളിലാണ് ഇവ നിറച്ചിരുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴത്തിൽ ഒളിപ്പിച്ച ക്യാപ്‌റ്റഗണ്‍ ഗുളികകള്‍ കണ്ടെടുക്കുന്നത് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *