Posted By user Posted On

മാസ്ക് ഉപയോഗവും 3 ഷോട്ട് വാക്സിനും, പ്രതിരോധ തന്ത്രമുറപ്പിച്ച് പുതിയ ക്യാബിനറ്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത കുവൈത്തിലെ പുതിയ ക്യാബിനറ്റ് ഊന്നിപ്പറഞ്ഞു. കൃത്യമായ മാസ്ക് ഉപയോഗവും ബൂസ്റ്റര്‍ ഉള്‍പ്പെടെ 3 ഷോട്ട് വാക്സിനും നിര്‍ബന്ധമാണെന്ന് യോഗം നിര്‍ദേശിച്ചു. രാജ്യത്തെ വൈറസ് കേസുകളുടെ സ്ഥിതിവിവരക്കണക്കുകളും ഒമിക്‌റോണിനെതിരെയുള്ള മുൻകരുതലുകളും ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് കാബിനറ്റിനെ വിശദീകരിച്ചു. ഇക്കാര്യത്തിൽ, സംരക്ഷണ മാസ്‌ക് ധരിച്ചും 3-ഷോട്ട് വാക്‌സിനേഷനും എടുത്ത് ആരോഗ്യ മുൻകരുതലുകൾ പാലിക്കാൻ പൗരന്മാരോടും പ്രവാസികളോടും കാബിനറ്റ് അഭ്യർത്ഥിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

പുതുതായി രൂപീകരിച്ച കുവൈറ്റ് കാബിനറ്റ് ബുധനാഴ്ച സെയ്ഫ് പാലസിൽ ചേര്‍ന്ന ആദ്യ യോഗത്തിലായിരുന്നു വിഷയം മുന്നോട്ട് വെച്ചത്. പാർലമെന്റുമായി സഹകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞയോടെയാണ് സമ്മേളനം ആരംഭിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് അൽ ഹമദ് അൽ സബാഹ് മന്ത്രിസഭാ യോഗത്തിന് നേതൃത്വം നൽകി. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് മുന്നിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതുതായി സ്ഥാപിതമായ സർക്കാരിന്റെ സെഷൻ നടന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *