ബൂസ്റ്റര്‍ ഡോസ്: മലയാളത്തില്‍ ബോധവത്ക്കരണ വീഡിയോയുമായി കുവൈത്ത് ഭരണകൂടം
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതിനായി ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുക്കെണ്ടാതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ മലയാളത്തില്‍ വിഡിയോ പുറത്തിറക്കി. കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററാണ് വിഡിയോ പുറത്തിറക്കിയത്. ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൌണ്ടില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു. കുവൈത്തില്‍ താമസിക്കുന്ന ഓരോരുത്തരും നിശ്ചിത സമയത്ത് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതിനെക്കുറിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. കുവൈത്തിലെ മലയാളികളായ പ്രവാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ലക്ഷ്യം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ബോധവത്ക്കരണ വിഡിയോ ആണിത്. നേരത്തെ അറബിക് ഭാഷയില്‍ ബോധവത്ക്കരണ വിഡിയോ ചെയ്തിരുന്നു. കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി മറ്റ് പല ഭാഷകളിലും വിഡിയോ തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ പരിഗണിച്ചുകൊണ്ടാണ് ഈ നീക്കം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
Comments (0)