Posted By user Posted On

ആപ്പിളിന്റെ ബജറ്റ് ഐഫോൺ എസ്.ഇ ഉടന്‍ പുറത്തിറക്കാന്‍ പദ്ധതി

ആപ്പിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന ബജറ്റ് ഐഫോണ്‍ എസ്.ഇ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നേരത്തെ 2022 ന്‍റെ മൂന്നാം പാദത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാന്‍ പാകത്തിലുള്ള ചെലവ് കുറഞ്ഞ ഐ.ഫോണ്‍ പുതു വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

വില കുറയുമെങ്കിലും മറ്റ് ബജറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ ഇത് വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. പ്രത്യേകിച്ച് ചൈനീസ് ഫോണുകളിലെ ഫീച്ചറുകളെ മറികടക്കുന്ന തരത്തിലാകും ഇത്. എന്നാല്‍ ഏതെല്ലാം ഫീച്ചറുകള്‍ ഈ ഐ.ഫോണ്‍ എസ്.ഇ യില്‍ ഉള്‍പ്പെടുത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കസ്റ്റമേഴ്സിനെ ഞെട്ടിക്കും വിധത്തിലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ചെലവ് കുറഞ്ഞ രീതിയില്‍ വിപണിയില്‍ എത്തിക്കുമെന്ന് തന്നെയാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *