അനധികൃതമായി 7 പേരെ രാജ്യം വിടാന്‍ സഹായിച്ച സൈനികന് പിടിയില്‍
കുവൈത്ത് സിറ്റി: അനധികൃതമായി ഏഴ് പേരെ കുവൈത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച സൈനികനെ പോലിസ് ചോദ്യം ചെയ്യുന്നു. സാൽമി തുറമുഖത്ത് ജോലി ചെയ്യുന്ന സൈനികനെയാണ് ആഭ്യന്തര മന്ത്രാലയം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. അൽ-റെഖായി തുറമുഖത്ത് വെച്ച് സൗദി അധികൃതർ ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. അറസ്റ്റിലാകുമ്പോൾ ഇവരുടെ പക്കൽ പാസ്പോർട്ട് ഉണ്ടായിരുന്നില്ല. ഏഴ് പേരെ അൽ ഷർഖിയ എമിറേറ്റിലെ അധികാരികളിലേക്ക് റഫർ ചെയ്യുകയും കുവൈത്ത് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ സൈനികന് എത്രത്തോളം പങ്കുണ്ടെന്ന് കുവൈറ്റ് അധികൃതർ അന്വേഷിക്കുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
Comments (0)