Posted By user Posted On

മരുഭൂമി യാത്രക്കൊരുങ്ങുകയാണോ? ഈ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

കുവൈത്ത് സിറ്റി: മരുഭൂമിയില്‍ സാഹസിക യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പരിചയമില്ലാത്ത വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തൊടാന്‍ ശ്രമിക്കരുതെന്നാണ് നിര്‍ദ്ദേശം. മഴ പെയ്തത്തിന്റെ ഫലമായി മരുഭൂമിയിലെ മണല്‍ നീങ്ങുകയും താഴെയുള്ള ചില വസ്തുക്കള്‍ ദൃശ്യമാകുകയും ചെയ്യുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

ഒറ്റനോട്ടത്തില്‍ അപകടകരമെന്ന് തോന്നിക്കില്ലെങ്കിലും വളരെ ശ്രദ്ധയോടെ വേണം ഇവയെ സമീപിക്കാന്‍. കുവൈത്ത് അധിനിവേശ സമയത്ത് വിദേശ ശക്തികള്‍ നിക്ഷേപിച്ച ലാന്‍ഡ് മൈന്‍സ് പോലുള്ള സ്ഫോടക വസ്തുക്കളാകാം ഇതെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *