Posted By Editor Editor Posted On

കുവൈത്ത് ജാബിർ പാലം സെൻററിൽ നേരി​െട്ടത്തി ബൂസ്​റ്റർ വാക്​സിനെടുക്കാം:വിശദാംശങ്ങൾ

കുവൈത്ത്​ സിറ്റി: ശൈഖ്​ ജാബിർ പാലത്തിനോട്​ അനുബന്ധിച്ച വാക്​സിനേഷൻ സെൻററിൽ അപ്പോയൻറ്​മെൻറ്​ ഇല്ലാതെ നേരി​െട്ടത്തിയാൽ ബൂസ്​റ്റർ ഡോസ്​ വാക്​സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്​ച മുതൽ ആണ്​ ഇൗ സൗകര്യം ഏർപ്പെടുത്തിയത്​. ശനിയാഴ്​ച ഒഴികെ ദിവസങ്ങളിൽ വൈകീട്ട്​ നാലുമുതൽ രാത്രി പത്തുവരെ വാക്​സിനേഷൻ സെൻറർ പ്രവർത്തിക്കും.അതേ സമയം മിഷ്രിഫ് വാക്‌സിനേഷൻ സെൻററിലും അപ്പോയൻറ്‌മെൻറ് ഇല്ലാതെ വാക്സിനേഷന്‍ നല്‍കി തുടങ്ങിയിട്ടുണ്ട് .എന്നാൽ രാജ്യത്തെ മറ്റ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ്‌സൈറ്റ് വഴി അപ്പോയൻറ്‌മെൻറ് എടുക്കണം ജനുവരി രണ്ട്​ മുതൽ ബൂസ്​റ്റർ ഡോസ്​ വാക്​സിനെടുക്കാത്തവർക്ക്​ യാത്രാനിയന്ത്രണം നിലവിൽ വരും രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നിബന്ധമാക്കുക ബൂസ്​റ്റർ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ഒമിക്രോണിലെ പ്രതിരോധിക്കാൻ 98 ശതമാനം വരെ സാധ്യമാകുമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *