കുവൈത്ത് ‘മൈ മൊബൈൽ ഐഡി’ ആപ്പിൽ പുതിയ അപ്ഡേറ്റ് :വിശദാംശങ്ങൾ
കുവൈറ്റ് സിറ്റി :
രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ കുവൈത്ത് മൊബൈൽ ഐ ഡി യിൽ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മന്ത്രി സഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാകുന്നത് ഇതോടെ രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സ്റ്റാറ്റസ് കുവൈത്ത് മൊബൈൽ ഐ ഡിയിൽ തന്നെ ദൃശ്യമാകും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് 48 മണിക്കൂർ മുമ്പുള്ള നെഗറ്റീവ് പിസിആർ പരിശോധന 10 ദിവസത്തെ ഹോം ക്വാറന്റൈൻ , അല്ലെങ്കിൽ 72 മണിക്കൂറിന് ശേഷം പുതിയ നെഗറ്റീവ് പിസിആർ എടുക്കുക തുടങ്ങിയ നടപടികൾ ഏർപ്പെടുത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
Comments (0)