Posted By Editor Editor Posted On

നിർബന്ധിത ക്വാറന്റൈൻ ; കുവൈത്തിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈത്ത് സിറ്റി:
കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്ക്‌ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുവാനുള്ള മന്ത്രിസഭ തീരുമാനം നിലവിൽ വന്നതോടെ രാജ്യത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ടുകൾ . 65 വിമാനങ്ങളിലായി ഏകദേശം 10,000 യാത്രക്കാരാണു കുവൈത്തിലേക്ക് എത്തിയത് . ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, സൗദി അറേബ്യ, ലണ്ടൻ, തുർക്കി, പാരീസ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരും ഒമിക്രോൺ പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബർ 26 മുതൽ രാജ്യത്തേക്ക്‌ പ്രവേശിക്കുന്ന എല്ലാവർക്കും 3 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ അനുഷ്ടിക്കണമെന്നാണു മന്ത്രി സഭ തീരുമാനിച്ചത്‌.കൂടാതെ യാത്ര തുടങ്ങുന്നതിന് 48 മണിക്കൂർ മുമ്പെടുത്ത പിസിആർ പരിശോധന ഫലം കുവൈത്തിൽ പ്രവേശിക്കുന്നതിന് നിർബന്ധമാണ്. രാജ്യത്ത് എത്തി 10 ദിവസമാണ് ഹോം ക്വാറന്റൈൻ. 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *