Posted By user Posted On

പ്രവാസികളെ വിവാഹം കഴിച്ച കുവൈറ്റ് വനിതകൾക്ക് സേവനങ്ങള്‍ ഉറപ്പാക്കും

കുവൈത്ത് സിറ്റി: കുവൈത്ത് പൗരനല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച കുവൈത്തി യുവതികള്‍ക്ക് പങ്കാളിയും കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇവിടെയുള്ള സിറ്റിസന്‍ സര്‍വിസ് സെന്ററുകളില്‍ നിന്ന് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു. എന്നിരുന്നാലും, ഇലക്ട്രോണിക് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും നേരിട്ടുള്ള സന്ദർശനങ്ങൾ ക്രമേണ കുറയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾ മികച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

രാജ്യത്തെ മാതൃകാ സേവന കേന്ദ്രങ്ങളിലൊന്നായ അൽ-സലാം ഏരിയയിലെ സിറ്റിസൺ സർവീസ് സെന്റർ നവീകരിച്ച ശേഷം ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ ഖാദർ ഷാബാന്റെ സാന്നിധ്യത്തിൽ അൽ ബർജാസ് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ സേവന കേന്ദ്രങ്ങൾ തുറക്കുന്നതിനും മികച്ച നൂതന സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രത്യേക പരിഗണന നല്‍കുമെന്നും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ വാർത്താക്കുറിപ്പില്‍ അൽ ബർജാസ് പറഞ്ഞു. എല്ലാ പൗരസേവന കേന്ദ്രങ്ങളും പുനഃസ്ഥാപിക്കാനും ആളുകളുടെ പ്രശ്‌നങ്ങൾ നേരിട്ട് പരിഹരിക്കാനും അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *