കേസുകളുടെ വര്‍ധന: ആശുപത്രി സൗകര്യങ്ങളും ടെലി മെഡിസിനും കാര്യക്ഷമമാക്കാന്‍ തീരുമാനം
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദമുള്‍പ്പെടെ കുവൈത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരംഭിച്ചു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, ആവശ്യമെങ്കിൽ കൂടുതല്‍ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുക, ടെലിമെഡിസിൻ സംവിധാനത്തിലൂടെ രോഗികള്‍ക്ക് ചികിത്സയും പിന്തുണയും ഉറപ്പാക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേസുകളുടെ വർദ്ധനവ് മുന്നില്‍ക്കണ്ടാണ് വലിയ തോതിലുള്ള ജാഗ്രതാ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എല്ലാ ഹെൽത്ത് സോണുകളുടെയും ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകളുടെയും ഡയറക്ടർമാരുമായി നിരന്തരമായ യോഗങ്ങള്‍ ചേരുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
ആരോഗ്യനടപടികൾ സ്വീകരിച്ചിട്ടും പുതുവത്സര അവധിക്കുള്ള യാത്രാ ടിക്കറ്റ് മൂന്ന് ശതമാനം മാത്രമാണ് റദ്ദാക്കിയതെന്ന് കുവൈറ്റ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസിസ് അസോസിയേഷൻ (കെടിടിഎഎ) ഡയറക്ടർ ബോർഡ് അംഗവും അസോസിയേഷനിലെ മീഡിയ കമ്മിറ്റി ചെയർമാനുമായ ഹുസൈൻ അൽ സുലൈതൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് കുറഞ്ഞപ്പോൾ ദുബായിലേക്കുള്ള യാത്രാ നിരക്ക് ഗണ്യമായി വർദ്ധിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ കുവൈത്തില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,14,761 ആണ്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വർധനവുണ്ടായി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BO78MlD2lqwFFs1pbkUlvQ
Comments (0)