Posted By user Posted On

സുരക്ഷിതമല്ലാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണം – ആരോഗ്യവകുപ്പ്

കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആഘോഷവേളകളിലും പുതുവത്സര അവധിക്കാലത്തും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ദിവസങ്ങളിൽ സുരക്ഷിതമല്ലാത്ത  രീതിയിലുള്ള മതപരമായ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും ജാഗ്രതാ നടപടികൾ സ്വീകരിക്കാനും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *