Posted By user Posted On

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ 6.7 മില്ല്യണ്‍ കടന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഓൺലൈൻ  സേവനത്തിലൂടെ ഇതുവരെ 6.7 മില്ല്യണ്‍ ഇടപാടുകൾ നടന്നതായി ഔദ്യോഗിക കണക്ക്. അഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. മാറ്റ പ്ലാറ്റ്‌ഫോം, ഓൺലൈൻ റസിഡൻസി പുതുക്കൽ, കുവൈറ്റ് പാസ്‌പോർട്ട് പുതുക്കൽ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങള്‍ക്കായി നടന്ന ഇടപാടുകളുടെ കണക്കാണിത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

ആർട്ടിക്കിൾ 22 അനുസരിച്ച് റെസിഡൻസി പുതുക്കൽ ഇടപാടുകളുടെ എണ്ണം 685,414 ആയി,  റസിഡൻസി പുതുക്കലിനായി 447,297 ഇടപാടുകളും, നടന്നതായി കണക്കുകൾ വെളിപ്പെടുത്തി.ക പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 417,714 ഇടപാടുകളാണ് നടന്നത്. വെബ്‌സൈറ്റ് വഴി  ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനുമായി നടന്ന ഇടപാടുകളുടെ എണ്ണം 421,131 ആണ്. റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടുള്ള പിഴയടക്കലിനായി ഇതുവരെ 201,295 ഇടപാടുകളും നടന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *