Posted By user Posted On

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കണം – കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍

കുവൈത്ത് സിറ്റി: പലയിടങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 72 മണിക്കൂര്‍ നിര്‍ബന്ധിത  ക്വാറന്റൈന്‍ ഒഴിവാക്കണമെന്നാവശ്യവുമായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍. പി.സി.ആര്‍ പരിശോധനക്ക് മുന്‍പ് 72 മണിക്കൂര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മാറ്റിയിരുത്തുന്നത് മെഡിക്കല്‍ സേവന രംഗത്ത് വലിയ നഷ്ടമുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എം.എ ഇക്കാര്യം കുവൈത്ത് ക്യാബിനറ്റിനോട്‌ ആവശ്യപ്പെട്ടത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമേഖലക്കുണ്ടാകുന്ന അധിക ഭാരം കുറക്കാന്‍ ഈ നിര്‍ദേശം സഹായിക്കുമെന്ന് കെ.എം.എ അധികൃതര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരോഗ്യസ്ഥിരത നിലനിര്‍ത്തുന്നതിനായി ഭരണകൂടം നല്‍കുന്ന പ്രത്യേക പരിഗണനക്കും ജാഗ്രതക്കും കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ നന്ദി അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *