Posted By user Posted On

നിങ്ങളിനിയും ഗൂഗിള്‍ ലെന്‍സ്‌ ഉപയോഗിച്ച് തുടങ്ങിയില്ലേ?

എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്‍. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍ എല്ലാവരുടെയും ഡിജിറ്റല്‍ ഗുരു എന്ന് വേണമെങ്കില്‍ ഗൂഗിളിനെ വിശേഷിപ്പിക്കാം. എന്നാല്‍ മറുപടി തരാന്‍ ഗൂഗിള്‍ റെഡി ആണെങ്കിലും ചോദ്യമറിയാതെ ചിലപ്പോഴെങ്കിലും നമ്മള്‍ കഷ്ടപ്പെട്ടിട്ടുണ്ടാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒരു വസ്തുവിന്റെ ചിത്രം മാത്രം കയ്യിലുണ്ട്, അതിന്‍റെ പേരറിയില്ല, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത വഴിയില്‍ കിടക്കുന്ന ഒരു വസ്തു, ഇതൊക്കെ എന്താണെന്ന് എങ്ങനെ ഗൂഗിളിനോട് ചോദിക്കും? കാരണം അടിസ്ഥാനപരമായി അതിന്‍റെ പേര് പോലും നിങ്ങള്‍ക്കരിയില്ലല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് നമ്മളെ രക്ഷിക്കാന്‍ ഗൂഗിള്‍ മറ്റൊരു സവിശേഷത ഒരുക്കിയിട്ടുണ്ട്. അതാണ് ഗൂഗിള്‍ ലെന്‍സ്‌. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഒരു സാങ്കേതിക വിദ്യ. ചിത്രങ്ങള്‍, വസ്തുക്കള്‍ എന്ത് വേണമെങ്കിലും ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ ഇതിന് കഴിയും. ഇനി പരിചയമില്ലാത്ത ഒരു വസ്തു കണ്ടാല്‍ അത് എന്താണെന്നറിയാന്‍ ഗൂഗിള്‍ ലെന്‍സിനോട് ചോദിക്കാം. അതിനായി ഗൂഗിള്‍ ലെന്‍സിലൂടെ ആ വസ്തുവിന്റെ ചിത്രം പകര്‍ത്തുക. ഉടന്‍ തന്നെ നിങ്ങള്‍ക്ക് പൂര്‍ണ വിവരങ്ങളും ലഭിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

  • ട്രാന്‍സലേഷന്‍: നിങ്ങള്‍ക്ക് അറിയാത്ത ഭാഷയിലുള്ള ഒരു പത്രം അല്ലെങ്കില്‍ മാഗസിന്‍ ലഭിച്ചാല്‍ ആ ഭാഷ തിരിച്ചറിയാനും നിങ്ങള്‍ക്ക് ആവശ്യമുള്ള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനും ഇത് സഹായിക്കും. ഇതിനായി വാക്കുകള്‍ ടൈപ് ചെയ്യേണ്ടതില്ല എന്നതാണ് പ്രത്യേകത. ആ പേജിന്റെ ചിത്രം സ്കാന്‍ ചെയ്ത് ആവശ്യമുള്ള വിവരങ്ങള്‍ എടുക്കാം.

* സസ്യങ്ങളെയും തിരിച്ചറിയാം: പ്രകൃതിയുമായി ബന്ധം കുറഞ്ഞുവരുന്ന പുതിയ കാലത്ത് നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളുടെയും പേരുകള്‍ പോലും നമുക്കറിയില്ല. എന്നാല്‍ ഇവിടെയും ഗൂഗിള്‍ ലെന്‍സ്‌ നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് മുന്‍പിലുള്ള ചെടിയുടെ ചിത്രം നല്‍കിക്കൊണ്ട് അതിന്‍റെ വിവരങ്ങള്‍ അറിയാനാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

  • പുസ്തകം വങ്ങുമ്പോള്‍ :

കളക്ട് ബുക്ക് ഇന്‍ഫര്‍മേഷന്‍- ഒരു പുസ്തകം വാങ്ങുമ്പോള്‍ അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടാകില്ലേ, അത്തരം സന്ദര്‍ഭങ്ങളിലും ഇത് ഉപകാരപ്പെടും. ആ പുസ്തകത്തിന്റെ റിവ്യൂ എങ്ങനെയുണ്ട്! ആ പുസ്തകം വായിക്കാന്‍ ആളുകള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ ഗൂഗിള്‍ ലെന്‍സ്‌ പറഞ്ഞു തരും. ഇതിനായി ഗൂഗിള്‍ ലെന്‍സ് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് പുസ്തകത്തിന്‍റെ കവര്‍ പേജ് സ്‌കാന്‍ ചെയ്‌താല്‍ മാത്രം മതി.  ചെയ്യണം.


* റിവ്യൂ അറിയാം: ഒരു മൊട്ടുസൂചി വാങ്ങാന്‍ പോലും റിവ്യൂ നോക്കുന്നവരാണ് പുതിയ തലമുറ. അതുകൊണ്ട് തന്നെ ഗൂഗിള്‍ ലെന്‍സിലെ ഈ ഓപ്ഷന്‍ നിങ്ങള്‍ക്ക് ഏറെ സഹായകമാകും. ഏതെങ്കിലും ഹോട്ടലിന്റെയോ, ടൂറിസ്റ്റ് പ്ലേസിന്റെയോ, ഏതെങ്കിലും വേദികളുടെയോ റിവ്യൂ അറിയണമെങ്കില്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിക്കാം. ഈ സ്ഥലങ്ങളുടെ ചിത്രം മാത്രം നല്‍കിയാല്‍ മതി.

സ്‌കാന്‍ ക്യൂആര്‍ കോഡ്: നിങ്ങള്‍ കാണുന്ന ഏതൊരു ക്യൂ ആര്‍ കോഡും തിരിച്ചറിയാന്‍ ഗൂഗിള്‍ ലെന്‍സിന്റെ സഹായം തേടാം. ഇത് ഗൂഗിള്‍ ലെന്‍സ്‌ ക്യാമറ ഉപയോഗിച്ച് സ്കാന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.

  • ലിങ്ക് തുറക്കല്‍- ഡെസ്‌ക്ടോപ്പിലോ, ലാപ്ടോപ്പിലോ ഏതെങ്കിലും ലിങ്ക് തുറന്നിട്ടുണ്ടെങ്കില്‍, ഈ ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് അതേ ലിങ്ക് സ്‌കാന്‍ ചെയ്ത് മൊബൈല്‍ ബ്രൗസറില്‍ ആക്സസ് ചെയ്യാന്‍ കഴിയും! മൊബൈലില്‍ ലിങ്ക് ടൈപ്പ് ചെയ്യേണ്ടതില്ല. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *