Posted By user Posted On

കുവൈത്തില്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 3,24,928 പേര്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വാക്സിനേഷന്‍ നിരക്കുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ്  സ്വീകരിച്ചത് 3,24,928 പേരാണ്. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ 3,211,562 പേരാണ്. അതായത് ജനസംഖ്യയുടെ 81.89 ശതമാനം പേര്‍. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 3,330,481 ആണ്. അതായത് സ്വദേശികളും താമസക്കാരുമുള്‍പ്പെടെയുള്ള ആകെ ജനസംഖ്യയുടെ 84.92 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 23 വരെയുള്ള കണക്കാണിത്. ഓരോ ദിവസവും ആദ്യ ഡോസ് മുതല്‍ ബൂസ്റ്റര്‍ ഡോസ് വരെയുള്ളവ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

വരും ദിവസങ്ങളില്‍ ഈ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന അനുഭവപ്പെടാനാണ് സാധ്യത്. കാരണം, 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. അതിനാല്‍ ഈ പ്രായ പരിധിയിലുള്ളവര്‍ കൂടി വാക്സിന്‍ കേന്ദ്രങ്ങളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കി ഹേര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കുകയാണ് ലക്ഷ്യം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *